ADVERTISEMENT

ഫഹദ് ഫാസിലിന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘ആവേശം’ തെലുങ്കിൽ റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. രംഗണ്ണനായി സാക്ഷാൽ നന്ദമൂരി ബാലകൃഷ്ണ എത്തിയേക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം.

ബാലകൃഷ്ണയും ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അടുത്ത വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി റീമേക്ക് സിനിമകൾ ഒരുക്കുന്ന സംവിധായകനാണ് ഹരീഷ്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന പുതിയ പ്രോജക്ട് ആവേശത്തിന്റെ റീമേക്ക് ആകുമെന്നു തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

റിയൽ ലൈഫിലും രംഗണ്ണനെപോലെ പെരുമാറുന്ന ബാലകൃഷ്ണ ആ കഥാപാത്രത്തിന് അനുയോജ്യനാകുമെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ബോബി സംവിധാനം ചെയ്യുന്ന എൻബികെ 109 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാലകൃഷ്ണ ഇപ്പോൾ. ഇതു പൂർത്തിയാക്കിയ ശേഷം മാത്രമേ ഹരീഷ് ശങ്കറിന്റെ ചിത്രത്തിലേക്ക് കടക്കൂ.

English Summary:

Balakrishna in Aavesham Remake?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT