'നായകനും വില്ലനുമായി അനൂപ് മേനോനും ലാലും; 'ചെക്ക് മേറ്റ്' നാളെ തിയേറ്ററുകളിൽ
Mail This Article
മൂന്ന് പതിറ്റാണ്ടിലേറെയായി തിരക്കഥാകൃത്തായും നടനായും സംവിധായകനായും നിർമ്മാതാവായുമൊക്കെ തെന്നിന്ത്യൻ സിനിമാ ലോകത്തെ സജീവ സാന്നിധ്യമായ താരമാണ് ലാൽ. രണ്ട് പതിറ്റാണ്ടിലേറെയായി നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായുമൊക്കെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയനാണ് അനൂപ് മേനോൻ. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമായി തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ് 'ചെക്ക് മേറ്റ്' എന്ന ചിത്രം. അനൂപ് മേനോൻ നായക കഥാപാത്രമായെത്തുമ്പോള്‍ വില്ലൻ വേഷത്തിലാണ് ലാൽ എത്തുന്നത്.
പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന ചിത്രത്തിൽ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ രതീഷ് ശേഖറാണ്.
അമേരിക്കയിലെ ഒരു ഫാർമ കമ്പനി ഉടമയുടെ ജീവിതത്തിലുണ്ടാകുന്ന വിജയ പരാജയങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയ ‘ചെക്ക് മേറ്റ്’ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.