ADVERTISEMENT

ന്യൂമറോജി പ്രകാരം ഏറെ പ്രത്യേകതളുള്ള ദിവസമാണ് വിവാഹനിശ്ചയത്തിനായി നാഗ ചൈതന്യയും ശോഭിത ധുലിപാലയും തിരഞ്ഞെടുത്തത്. എന്നാൽ നാഗചൈതന്യയെ സംബന്ധിച്ചടത്തോളം ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ആദ്യ ഭാര്യയായ സമാന്ത നാഗ ൈചതന്യയോട് ആദ്യം പ്രണയം വെളിപ്പെടുത്തിയത് ഇതേ ദിവസമായിരുന്നുെവന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

നാഗ ചൈതന്യയുടെ പ്രതികാരമാണ് ഇതേ ദിനം തന്നെ വിവാഹനിശ്ചയത്തിനായി തിരഞ്ഞെടുക്കാൻ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഇതു തെളിയിക്കുന്ന കൃത്യമായ വിവരങ്ങളൊന്നും ഇവരുടെ കയ്യിലില്ല താനും. 

നിരവധി ചിത്രങ്ങളിൽ സഹതാരങ്ങളായിരുന്ന നാഗ ചൈതന്യയും സമാന്തയും ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2017 ഒക്ടോബർ ആറിനാണ് വിവാഹിതരകുന്നത്. പിന്നീട് നാല് വർഷങ്ങൾക്കുശേഷം ഒക്ടോബർ 2ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് വേർപിരിയൽ വാർത്ത അവർ പ്രഖ്യാപിച്ചത്. 

നാഗചൈതന്യയെ അതിതീവ്രമായി പ്രണയിച്ചിരുന്ന സാമന്ത താരത്തിന്റെ പേര് സ്വന്തം ശരീരത്തിൽ പച്ച കുത്തിയിരുന്നു. കൈത്തണ്ടയിലും പിൻകഴുത്തിലും നാഗചൈതന്യയുടെ പേരിലുള്ള ടാറ്റൂ പ്രദർശിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പ്രണയബന്ധത്തിന്റെ തീവ്രത പങ്കുയ്ക്കുന്ന മാച്ചിങ് ടാറ്റുവും ഇരുവരും കൈത്തണ്ടയിൽ ചെയ്തിരുന്നു.

വിവാഹ മോചനത്തിനുശേഷമാണ് കുശോഭിതയും നാഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. പക്ഷേ ഇരുവരും ഇതെക്കുറിച്ച് പ്രതികരിച്ചില്ല. 2023 ല്‍ പ്രശസ്ത ഷെഫ് സുരേന്ദര്‍ മോഹന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. ലണ്ടനില്‍ തന്റെ റെസ്റ്ററന്റ് സന്ദര്‍ശിക്കാനെത്തിയ നാഗാര്‍ജുനയ്‌ക്കൊപ്പമുള്ള ഒരു ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട് മുഖം മറച്ചിരിക്കുന്ന ശോഭിതയെ ആരാധകര്‍ കണ്ടെത്തിയതോടെ പ്രണയബന്ധം പുറത്തായി. 

ഇരുവരും സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയോ സുഹൃത്തുക്കളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. ഷെഫ് പങ്കുവച്ച ചിത്രം ചർച്ചയായതോടെ അദ്ദേഹം അത് ഇൻസ്റ്റാ​ഗ്രാമിൽ നിന്ന് നീക്കം ചെയ്തു.

ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

English Summary:

Samantha proposed Naga Chaitanya on 8th Aug, same date as his engagement to Sobhita Dhulipala: X Post Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com