ADVERTISEMENT

നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നാഗചൈതന്യയുടെ അച്ഛൻ നാഗാർജുനയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. 

‘‘ഞങ്ങളുടെ മകൻ നാഗ ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വിവരം സന്തോഷത്തോടു കൂടി അറിയിക്കുന്നു. വീട്ടിൽവച്ച് രാവിലെ 9.42നായിരുന്നു ചടങ്ങ് നടന്നത്.

ശോഭിതയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ  അതിയായ സന്തോഷമുണ്ട്. ദമ്പതികൾക്ക് അഭിനന്ദനങ്ങൾ. അവർക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ജീവിതം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.’’–വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന കുറിച്ചു.

ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം ഈ വർഷം തന്നെ ഉണ്ടായേക്കും.

2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

സായ് പല്ലവിയ്ക്കൊപ്പമുള്ള 'തണ്ടേൽ' എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. ദേവ് പട്ടേലിന്റെ 'മങ്കി മാൻ' എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലുംനടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English Summary:

Naga Chaitanya and Sobhita Dhulipala Are Engaged: Official Announcement by Nagarjuna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com