ഇതാണ് ‘പുഷ്പ 2’വിലെ ഫഹദ് ഫാസിൽ; പിറന്നാൾ സ്പെഷൽ
Mail This Article
ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ അണിയറ പ്രവർത്തകർ. പുഷ്പ രണ്ടാം ഭാഗത്തിലെ ഫഹദിന്റെ ക്യാരക്ടർ പോസ്റ്ററാണ് പിറന്നാൾ ദിവസം അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ പൊലീസുകാരനായി ഇത്തവണയും ഫഹദ് ഞെട്ടിക്കുമെന്ന് ഉറപ്പ്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെയും ഫഹദിന്റെയും തകര്‍പ്പൻ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്.
അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിങ് കാർത്തിക ശ്രീനിവാസ്, പിആര്‍ഒ ആതിരാ ദില്‍ജിത്ത്.