ADVERTISEMENT

മറിമായം ടീം തയ്യാറാക്കിയ 'പഞ്ചായത്ത് ജെട്ടി' എന്ന സിനിമ ഓഗസ്റ്റ് 9നു പ്രദർശിപ്പിച്ചു ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് സിനിമയുടെ നിർമാതാവും സംവിധായകനും അറിയിച്ചു. ഇതൊരു നല്ല മാതൃകയാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

''വയനാട് ദുരന്തബാധിതരെ സഹായിക്കാനായി അഭിനന്ദനീയമായ മറ്റൊരു മാതൃക കൂടെ സിനിമാമേഖലയില്‍ നിന്നും വരികയാണ്‌. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പഞ്ചായത്ത്‌ ജെട്ടി സിനിമ നാളെ (ഓഗസ്റ്റ് 9) കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോകളുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ചിത്രത്തിന്റെ സംവിധായകരിലൊരാളായ മണികണ്ഠന്‍ പട്ടാമ്പിയെ വിളിച്ചു നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു'' മന്ത്രി സജി ചെറിയാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

English Summary:

A day's entire collection will go to the relief fund; Team Panchayat Jetty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com