16 വർഷങ്ങൾക്കുശേഷം സംവിധാനത്തിലേക്ക് രൺജി പണിക്കർ; നായകൻ ഫഹദ്
Mail This Article
×
ഫഹദ് ഫാസിൽ ചിത്രം സംവിധാനം ചെയ്യാൻ രണ്‍ജി പണിക്കർ. ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രൊജക്ട് അനൗൺസ് ചെയ്തത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ് ആണ് നിർമാണം. രൺജി പണിക്കരുടേതാണ് തിരക്കഥയും.
16 വർഷങ്ങൾക്കു ശേഷം രൺജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. മമ്മൂട്ടി നായകനായെത്തിയ രൗദ്രം ആണ് രൺജി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ഇടുക്കിയുടെ പശ്ചാത്തലത്തിലാകും സിനിമ ഒരുങ്ങുക. ആക്‌ഷൻ ത്രില്ലര്‍ ഗണത്തിൽപെടുന്ന സിനിമയുടെ ടൈറ്റിൽ ഉടൻ റിലീസ് ചെയ്യും.
English Summary:
Fahadh Faasil Teams Up with Renowned Director Ranji Panicker for New Film Project
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.