ADVERTISEMENT

മാസ് ആക്ഷന്‍  സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന  ആന്റണി വര്‍ഗീസ് ചിത്രം 'ദാവീദ്' ന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചു. പെപ്പെ തന്നെയാണ് ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം അറിയിച്ചത്. 

ഔട്ട് ആന്‍ഡ് ഔട്ട് മാസ് ചിത്രമായിരിക്കും 'ദാവീദ്' എന്ന സൂചനയാണ് പുതിയ പോസ്റ്ററും നല്‍കുന്നത്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സംവിധായകും ദീപുരാജീവും ചേര്‍ന്നാണ്. 

സെഞ്ച്വറി മാക്സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ക്യാമറ.എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍, കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്, മേക്കപ്പ് അര്‍ഷദ് വര്‍ക്കല്, ആക്ഷന്‍ പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി ടെന്‍പോയിന്റ്.

English Summary:

"Double punch on a short break"; The first schedule of Antony Pepe's David is complete.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com