ADVERTISEMENT

ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥ വളച്ചൊടിച്ചു എന്ന് മഞ്ജു പിള്ള. 'തന്‍റെയും സാബുമോന്‍റെയും പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സാബുമോന്‍ തനിക്ക് സഹോദരനെ പോലെയാണ്. ലോകത്ത് ഏറ്റവും സേഫ് ആയി യാത്ര ചെയ്യാനാകുന്നത് സാബുവിന്റെ കൂടിയാണെന്നും' മഞ്ജു പിള്ള പറഞ്ഞു.

മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ ''എത്ര ദൂരം വേണമെങ്കിലും ധൈര്യമായി യാത്രചെയ്യാൻ കൂടെ കൂട്ടാനാകുന്ന സുഹൃത്തും സഹോദരനുമാണ് സാബുമോൻ. ഒരു ടീവി പരിപാടിയിൽ തമാശയ്ക്ക് പറഞ്ഞ കഥ വളച്ചൊടിച്ചാണ് ഈ വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നത്. സാബു ആണ് ഇത് എനിക്ക് അയയച്ചുതന്നത്. ഞങ്ങൾക്ക് ചിരി വന്നു. 'നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ' എന്ന് ചോദിച്ചാണ് സാബു ചിരിച്ചത്.

അന്ന് ഞാനും സാബുവും കാർത്തിയും ലെ മെറീഡിയൻ ഹോട്ടലിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സാബുവിന് പാതിരാത്രിയാണ് വിശപ്പു വരുന്നത്. രാത്രിയിൽ വിശന്നുകഴിയുമ്പോൾ എന്നെയും കാർത്തിയെയും വിളിച്ച് എണീപ്പിച്ചു തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോകാമെന്നു പറയും. എന്നിട്ട് പുലർച്ചെ മൂന്നുമണിയൊക്കെയാകും തിരിച്ച് എത്താൻ. അവൻ നേരത്തെ എന്റെ റൂം എവിടെയാണെന്ന് അന്വേഷിച്ചുവയ്ക്കും. അപ്പോൾ ഞാൻ റീസെപ്‌ഷനിൽ പറയും, 'എന്റെ റൂം ചോദിച്ചാൽ പറഞ്ഞുകൊടുക്കരുതെന്ന്'. അവൻ നൈറ്റ് ലൈഫ് ആസ്വദിക്കുന്നൊരുത്തൻ ആണ്. എനിക്ക് രാത്രിയിൽ ഉറക്കം പ്രധാനമാണ്. അങ്ങനെ ഒരു ദിവസം ഞാൻ റൂം നമ്പർ മാറ്റി പറഞ്ഞു. ഒരു മദാമ്മയുടെ റൂമിൽ പോയി തട്ടി, അവർ ചീത്ത വിളിച്ചു എന്നതായിരുന്നു കഥ.''

English Summary:

The joke twists, Sabumon is my brother; Manju Pillai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com