എന്റെ വിവാഹമല്ല: അഹാനയുമൊത്തുള്ള ചിത്രത്തിൽ മറുപടിയുമായി നിമിഷ്
Mail This Article
ഛായാഗ്രാഹകൻ നിമിഷ് രവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ആരാധകരുടെ ഇടയിൽ ചർച്ച. തന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നിമിഷ് അറിയിച്ചത്. അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹ ദിവസം അഹാനയും നിമിഷും കൂട്ടുകാരും ചേർന്നെടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് അഹാനയും നിമിഷും വിവാഹിതരായി എന്ന തരത്തിൽ അഭ്യൂഹം ഉണ്ടായത്.
നിമിഷിന് വിവാഹാശംസകൾ നേർന്ന് ഒരുപാട് പേർ മെസേജ് അയച്ചു. ഇതോടെയാണ് വിശദീകരണവുമായി നിമിഷ് തന്നെ രംഗത്തുവന്നത്.
‘‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു’’–നിമിഷിന്റെ വാക്കുകൾ.
അഹാന കൃഷ്നയുടെ കുട്ടിക്കാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച ഹൃസ്വചിത്രങ്ങളും മ്യൂസിക് വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറൽ ആയിരുന്നു. അഹാന കൃഷ്ണ നായികയായെത്തിയ ‘ലൂക്ക’യുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി.