ADVERTISEMENT

സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻ വിവാഹിതയായി. വിനീത് ആണ് വരന്‍. വിവാഹത്തിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സായിയും സഹോദരിയും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധവും സ്നേഹവും ചടങ്ങിലും പ്രകടമായിരുന്നു.  സായിപല്ലവിയുടെ നൃത്തവും ഏവരുടെയും മനംകവര്‍ന്നു.

ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പരമ്പരാഗത തമിഴ് ആചാര ചടങ്ങുകളോടെയായിരുന്നു ചടങ്ങുകള്‍. വിവാഹത്തില്‍ സായി പല്ലവി ധരിച്ച വസ്ത്രങ്ങളുടെ പ്രത്യേകതകളുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. വെള്ള സാരിയും വെള്ള വളകളും അതിനോട് യോജിച്ച നെക്ലസും അണിഞ്ഞാണ് സായി പല്ലവി വിവാഹ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം. 

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.

അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.

English Summary:

Sai Pallavi’s dance at sister Pooja’s wedding wins the internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com