14 വർഷങ്ങൾക്കു ശേഷം അക്ഷയ് കുമാറിനൊപ്പം പ്രിയൻ; ഫസ്റ്റ്ലുക്ക് എത്തി
Mail This Article
×
പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നു. ഭൂത് ബംഗ്ല എന്ന പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. അക്ഷയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമയുടെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഏക്ത കപൂർ ആണ് നിർമിക്കുന്നത്.
2021ൽ റിലീസ് ചെയ്ത ഹങ്കാമ 2വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. ഉർവശിയെ പ്രധാന കഥാപാത്രമാക്കി തമിഴിൽ ഒരുക്കിയ ‘അപ്പാത്ത’യാണ് അവസാനമായി സംവിധാനം ചെയ്ത മുഴുനീള സിനിമ.
English Summary:
Akshay Kumar and Priyadarshan’s spooky comedy titled Bhoot Bangla
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.