ADVERTISEMENT

ബോളിവുഡിൽ നിന്നെത്തി സൂപ്പർഹിറ്റായി മാറിയ ആക്‌ഷൻ ത്രില്ലർ ‘കിൽ’ തമിഴ്–തെലുങ്ക് റീമേക്കിനൊരുങ്ങുന്നു. രാഘവ ലോറൻസ് ആണ് തമിഴ് റീമേക്കിൽ നായകനായി എത്തുക. ലോറൻസിന്റെ 25ാമത്തെ സിനിമയാണിത്. രമേശ് വർമയാണ് സംവിധാനം.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു. തെലുങ്ക് റീമേക്കിൽ റാം പൊതിനേനിയാകും നായകനായി എത്തുക.

ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടു നിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളിയായാണ് സംവിധായകൻ നിഖിൽ നാഗേഷ് ഭട്ട് ‘കിൽ’ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ, രാഘവ് ജുയൽ എന്നിവരുടെ അഭിനയ പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.

‘കിൽ’ സിനിമയുടെ പ്രിവ്യൂ കണ്ടയുടനെ ഹോളിവുഡ് സംവിധായകൻ ഛാഡ് സ്റ്റാഹെൽസ്കി കിൽ ഹോളിവുഡിൽ റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

English Summary:

After Hollywood, Lakshya & Raghav Juyal's 'Kill' gets Tamil & Telugu remake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com