ADVERTISEMENT

‘വേട്ടൈയ്യൻ’ സിനിമയിലെ മഞ്ജു വാരിയരുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ. താര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മഞ്ജു എത്തുന്നത്. രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഹൃദയവും ആത്മാവും എന്ന വിശേഷണമാണ് താരയ്ക്ക് നൽകിയിരിക്കുന്നത്.

രജനികാന്തും അമിതാഭ് ബച്ചനും മഞ്ജുവും ഒത്തുള്ള രം​ഗങ്ങളുടെ ലൊക്കേഷൻ ദൃശ്യങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 'വേട്ടൈയ്യൻ'. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഒക്ടോബർ 10ന് ചിത്രം റിലീസ് ചെയ്യും.

English Summary:

Manju Warrier's Character In Vettaiyan Introduced In New Promo Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com