'എന്റെ എല്ലാമെല്ലാമല്ലേ'! വിഘ്നേഷിന് ജന്മദിനാശംസകൾ നേർന്ന് നയൻതാര
Mail This Article
ഭർത്താവ് വിഘ്നേഷ് ശിവന് ജന്മദിനാശംസകൾ നേർന്ന് നയൻതാര. വിഘ്നേഷിന് സ്നേഹചുംബനങ്ങൾ നൽകുന്ന ചിത്രങ്ങൾക്കൊപ്പം ഉള്ളു തൊടുന്ന കൊച്ചു കുറിപ്പും താരം പങ്കുവച്ചു. 'എന്റെ എല്ലാമെല്ലാം' എന്നാണ് ജന്മദിനാശംസാ കുറിപ്പിൽ നയൻതാര വിഘ്നേഷിനെ വിശേഷിപ്പിച്ചത്.
നയൻതാരയുടെ വാക്കുകൾ: "ജന്മദിനാശാംസകൾ എന്റെ സർവമെ! വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ ഉയിരും ഉലകവുമായവനെ, നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം ജീവിതത്തിൽ നൽകി അനുഗ്രഹിക്കട്ടെ!"
നയൻതാര പങ്കുവച്ച ചിത്രങ്ങളും ആശംസാകുറിപ്പും സമൂഹമാധ്യമങ്ങൾക്കിടയിൽ വൈറലായി. വിഘ്‌നേശ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലുടെയാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ 2022ലാണ് ഇരുവരും വിവാഹിതരായത്. 2007 മുതൽ തമിഴ് സിനിമയിൽ സജീവമാണ് വിഘ്നേഷ്.