കുഞ്ഞിന്റെ നൂലുകെട്ടും അച്ഛന്റെ പിറന്നാളും ആഘോഷമാക്കി ഷഹീൻ സിദ്ദിഖ്
Mail This Article
×
നടൻ സിദ്ദിഖിന് പിറന്നാൾ ആശംസയുമായി മകൻ ഷഹീൻ സിദ്ദിഖ്. തന്റെ കുഞ്ഞിന് വാപ്പയായ സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് ആശംസ നേർന്നത്. ‘വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
സിദ്ദിഖിന്റെ 62ാം പിറന്നാളാണിന്ന്. മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലയിൽ നിരവധി ആരാധകരുള്ള നടൻ പക്ഷേ ഇപ്പോൾ ലൈംഗിക പീഡന ആരോപണ വിധേയനാണ്.
നടി നൽകിയ പീഡന പരാതിയിൽ ഇക്കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജ്യാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഒളിവിൽ പോയിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനസ്വരങ്ങളും ഉയരുകയാണ്.
English Summary:
Siddique celebrates 62nd birthday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.