ADVERTISEMENT

ആന്റണി പെപ്പെയുടെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് എന്ന ചിത്രത്തിലെ ആന്റണി പെപ്പെയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വിട്ടത്. ആഷിക്ക് അബു എന്ന ബോക്സർ ആയാണ് താരം പുതിയ ചിത്രത്തിലെത്തുന്നത്. 

‘ദാവീദ്: ഒരു പോരാളിയുടെ കഥ ആഷിക്ക് അബുവിന്റെ ലോകത്തേക്ക് സ്വാഗതം. ഓരോ സംഘട്ടനവും മാസ്റ്റർപീസ് ആണ്, അതു ചെയ്യുന്നവൻ കലാകാരനും. ഇതാ ഞങ്ങളുടെ ആദ്യ പഞ്ച്,’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചു. ബോക്സിങ് ഗ്ലൗ ധരിച്ച് റിങ്ങിൽ നിൽക്കുന്ന ആന്റണി പെപ്പെയാണ് പോസ്റ്ററിലുള്ളത്. ദാവീദ് എന്ന സിനിമയ്ക്കായി താരം ശരീരഭാരം കുറച്ചിരുന്നു. ബോക്സർ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രത്യേക പരിശീലനവും നേടിയിരുന്നു. 

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

വിജയരാഘവൻ, ലിജോമോൾ സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

English Summary:

Celebrate Antony Varghese's birthday with the intense first look of "Daveed"

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com