അബുദാബിയിൽ 29ാം പിറന്നാൾ ആഘോഷമാക്കി അഹാന; ഇത്തവണ കൂട്ടിന് അമ്മ
Mail This Article
അബുദാബിയിൽ പിറന്നാൾ ആഘോഷമാക്കി നടി അഹാന കൃഷ്ണ. അമ്മയും മകളും മാത്രം ചേർന്നൊരു ജന്മദിനാഘോഷം. അഹാന കൃഷ്ണ കഴിഞ്ഞ ദിവസം തന്റെ 29-ാം പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെയാണ്. അമ്മ സിന്ധു മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ എങ്കിലും എപ്പോഴും എന്ന പോലെ ആർഭാടങ്ങൾക്ക് ഒരു കുറവും വരുത്തിയില്ല.
താമസിച്ച സ്റ്റാർ ഹോട്ടലിൽ പോലും അഹാനയ്ക്ക് ഒരു സർപ്രൈസ് പിറന്നാൾ വിരുന്ന് ഉണ്ടായിരുന്നു. റൂമിനുള്ളിൽ അതെല്ലാം ഒരുക്കി വയ്ക്കാൻ ഹോട്ടലുകാർ തയാറെടുപ്പുകൾ നടത്തിയിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം അഹാന ഒരൽപം സാഹസിക പരീക്ഷണം കൂടി നടത്തിയിരുന്നു.
അബുദാബിയിലെ കടലിൽ ജെറ്റ് കാർ ചീറിപ്പായിച്ച് ഓടിക്കാൻ ലഭിച്ച അവസരം അഹാന പ്രയോജനപ്പെടുത്തി. സ്വന്തമായി കാർ ഓടിക്കാൻ അറിയാവുന്നതു കൊണ്ട് തിരമാലകൾ അലയടിക്കുന്ന കടലിലേക്ക് ജെറ്റ് കാർ ഇറക്കാൻ അഹാനയ്ക്ക് ഒരു ഭയവുമില്ലായിരുന്നു. അഹാന തന്റെ പ്രിൻസസ് ഗൗണിൽ പേടിയില്ലാതെ കയറിയപ്പോൾ, ലൈഫ് ജാക്കറ്റ് ധരിച്ചാണ് പിൻസീറ്റിൽ അമ്മ സിന്ധു പിടിച്ചിരുന്നത്.
സഹോദരിമാരും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് അഹാനയ്ക്ക് ആശംസകളുമായി എത്തിയത്.