നിറവയർ കാണിച്ച് നടി വിദ്യ പ്രദീപ്; ചിത്രങ്ങൾ
Mail This Article
അമ്മയാകാനൊരുങ്ങി നടി വിദ്യ പ്രദീപ്. നിറവയർ കാണിച്ചു കൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ടായിരുന്നു ഈ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്.
‘‘ഞാൻ നിനക്കായി കാത്തിരിക്കുന്നു, ഏറ്റവും പ്രിയപ്പെട്ട സമ്മാനം, എല്ലാറ്റിലും വലുത്. ജീവിതം പൂർണ വൃത്തത്തിൽ എത്തിയിരിക്കുന്നു, ശുദ്ധമായ ആനന്ദം, സംപൂർണവും സത്യവുമാണ്. ഋതുക്കളും സമയവും മാറുമ്പോൾ, ഞങ്ങളുടെ പ്രണയത്തിന്റെ കഥ എന്നേക്കും നിലനിൽക്കുന്നു.’’–നിറവയറിലുള്ള ചിത്രങ്ങൾ പങ്കുവച്ച് വിദ്യ കുറിച്ചു.
നടിയും മോഡലുമായ വിദ്യ പ്രദീപ് സ്റ്റെം സെൽ ബയോളജിയിൽ പിഎച്ച്ഡി ബിരുദധാരിയാണ്. ഭര്‍ത്താവ് മൈക്കിൾ പ്രദീപ്.
ആലപ്പുഴ സ്വദേശിയായ വിദ്യ 2010ൽ റിലീസ് ചെയ്ത തമിഴ് ചിത്രം ‘അവൾ പെയർ തമിഴരസി എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. മമ്മൂട്ടി–ദിലീപ് ചിത്രം കമ്മത്ത് ആന്‍ഡ് കമ്മത്തിൽ അതിഥിവേഷത്തിൽ അഭിനയിച്ചിരുന്നു. പസങ്ക 2, മാരി 2, തടം, കണ്ണഗി എന്നിവയാണ് പ്രധാന സിനിമകൾ.