ADVERTISEMENT

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്. ആക്‌ഷൻ, ത്രിൽ, സസ്പെൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്. 

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ഈ വമ്പൻ ചിത്രത്തിൽ ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത് വിടാമുയർച്ചിയുടെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് നേടിയെടുത്തത്.

ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് എൻ.ബി. ശ്രീകാന്ത്,  കലാസംവിധാനം മിലൻ, സംഘട്ടന സംവിധാനംസുപ്രീം സുന്ദർ, വസ്ത്രാലങ്കാരം അനു വർദ്ധൻ, വിഎഫ്എക്സ് ഹരിഹരസുധൻ, സ്റ്റിൽസ് ആനന്ദ് കുമാർ, പിആർഒ ശബരി. ചിത്രം 2025 പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Watch Vidaamuyarchi Teaser

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com