ജിപിയോട് പ്രതികാരം തീർത്ത് പേളി; ‘അല്ലുവിനൊപ്പം പ്രൈവറ്റ് ജെറ്റിൽ, ഫോട്ടോഗ്രാഫർ ഫാഫ’
Mail This Article
ഗോവിന്ദ് പത്മസൂര്യയുടെ അല്ലു അർജുൻ സെൽഫിക്കു പിന്നാലെ പകരം വീട്ടി പേളി മാണി. അല്ലു അർജുൻ മാത്രമല്ല നടി രശ്മിക മന്ദാനയ്ക്കുമൊപ്പമുള്ള ഫോട്ടോ എടുത്താണ് പേളി തന്റെ കൂട്ടുകാരനോട് പകരം വീട്ടിയത്. ഫോട്ടോ എടുത്ത് കൊടുത്തതോ സാക്ഷാൽ ഫാഫയും (ഫഹദ് ഫാസിൽ). ലൊക്കേഷനും ശ്രദ്ധിക്കണേ, പ്രൈവറ്റ് ജെറ്റാണ്.
കഴിഞ്ഞ ദിവസം അല്ലു അർജുനും രശ്മികയും പുഷ്പ പ്രമോഷനു വേണ്ടി കേരളത്തിൽ എത്തിയിരുന്നു. അല്ലുവിനെ കാണാൻ ജിപിയും ഭാര്യ ഗോപികയും ചെല്ലുകയും കേരളസന്ദർശനത്തിന്റെ ഓർമയ്ക്ക് ഒരു സമ്മാനം നൽകുകയും ചെയ്തിരുന്നു. അല വൈകുണ്ഠപുരമുലൂ എന്ന തെലുങ്ക് ചിത്രത്തിൽ അല്ലുവിനൊപ്പം ജിപിയും വേഷമിട്ടിരുന്നു. ആ പരിചയവും സൗഹൃദവും പുതുക്കുകയായിരുന്നു ജിപി.
ജിപി പങ്കുവച്ച ചിത്രത്തിനു താഴെ അധികം വൈകാതെ പേളിയുടെ കമന്റ് എത്തി. ‘‘എടാ, നിനക്കു എന്നോട് ഒരു വാക്ക് പറയായിരുന്നില്ലേ? ആ ചിപ്സിനു പകരം ഞാൻ വന്നേനെ’’, എന്നായിരുന്നു പേളിയുടെ പരിഭവം. "ഗയ്സ് എന്നെ ഈ പോസ്റ്റിൽ ഡിസ് ലൈക്ക് ബട്ടനായി യൂസ് ചെയ്തോളൂ," എന്നും പേളി കൂട്ടിച്ചേർത്തു.
തന്നെ വിളിക്കാതെ അല്ലുവിനെ കാണാൻ ജിപി പോയതിലുള്ള പരിഭവമാണ് തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പേളി തീർത്തത്. ‘‘വൈകിയ പോസ്റ്റ്. പുഷ്പ പ്രമോഷൻ കഴിഞ്ഞ് അവശരാണ്. ജിപി പറയുമായിരിക്കും ഈ ചിത്രം എഡിറ്റഡ് ആണെന്ന്, പക്ഷേ യഥാർഥ ഫാൻസിനു മനസ്സിലാവുമല്ലോ ഇതു റിയലാണെന്ന്. അല്ലുവിനും രേഷുവിനുമൊപ്പം. ഈ ക്ലിക്കിന് ഫാഫയ്ക്ക് നന്ദി,’’–അല്ലു അർജുനും രശ്മികയ്ക്കുമൊപ്പമുള്ള എഡിറ്റഡ് ചിത്രം പങ്കുവച്ച് പേളി കുറിച്ചു.
പേളിയുടെ രസകരമായ പോസ്റ്റിനു കയ്യടിച്ച് പ്രേക്ഷകരുമെത്തി. ‘‘ഇനി ഞാൻ എടുത്ത പിക് എഐ ആണോ? ഹോ... കൺഫ്യൂഷൻ, കൺഫ്യൂഷൻ. ഈ പെണ്ണിനെ കൊണ്ട് തോറ്റു,’’ എന്നാണ് ജിപിയുടെ കമന്റ്. ജിപിക്കു നല്ലൊരു മറുപടിയും പേളി കാത്തുവച്ചിരുന്നു. ‘‘എടാ നീ കൊടുത്തയച്ച ചിപ്സും അണ്ടിപരിപ്പും കിട്ടി നന്ദി’’–ഇതായിരുന്നു പേളിയുടെ മറുപടി.
‘‘എടാ ഈ ഫോട്ടോ വച്ച് നമുക്കൊരു വ്ലോഗ് ഉണ്ടാക്കിയാലോ’’ എന്ന് ശ്രീനിഷ് കമന്റ് ചെയ്യുന്നു.