ADVERTISEMENT

ഇതൊരു  ബസ്സാണ്. ഒരുപാടുപേരെ ഒന്നിച്ചു കൊണ്ടുപോകുന്ന വാഹനം. മനുഷ്യരെ മാത്രമല്ല, ഒരുപാട് വികാരങ്ങളെയും ഒന്നിച്ചു വഹിക്കുന്ന സഞ്ചാരം. വികാരങ്ങളുടെ ഒറ്റപ്പെട്ട  തുരുത്തുകളുടെ കൂട്ടായ്മ. സാങ്കൽപിക ബസ്സിലേറി കുറേ പേർ നിശ്ചലമായി യാത്രചെയ്യുകയാണ്. എഴുപതു വയസ്സ് കഴിഞ്ഞ ആൻ്റണിച്ചേട്ടനും ചന്ദ്രികയും രാധ ഗോമതിയും രാജനുമെല്ലാം  ഈ സംഘത്തിൻ്റെ ഭാഗമായി. ഇവരുടെ ശരാശരി പ്രായം 60 ആണെങ്കിലും ' ദീർഘദൂര യാത്ര ' യുടെ മടുപ്പൊന്നും ഇവർക്കില്ലായിരുന്നു. പകരം പുതിയൊരു യാത്രയുടെ വഴിനീളത്തി ലായിരുന്നു മനസ്സ്. നാട കാഭിനയവും അനുഭവവും കൊണ്ട്  അവർ ജീവിതത്തിൽ പുതിയൊരു റൂട്ട് തിരഞ്ഞെടുക്കുകയാണ്. പ്രായം അതിനൊരു തടസ്സമേയല്ല, അവിരാമം ഈ യാത്ര. നാലു ദിവസത്തെ തിയറ്റർ ശിൽപശാല അത്തരമൊരു സഞ്ചാരമായിരുന്നു. 

arty
ജെറിയാട്രിക് തിയറ്റർ ശിൽപശാലയിൽ നിന്ന്

ജെറിയാട്രിക് തിയറ്റർ ശിൽപശാല. സാങ്കൽപിക ബസ്സിലെ യാത്രയ ടക്കമുള്ള വിവിധ തിയറ്റർ പരിശീലനം കൊണ്ട് മനസ്സിനെയും ശരീരത്തെയും ഉണർത്തുകയാണ്. സർഗാത്മകവും ക്രിയാ ത്മകവുമായ ഇടപെടലിലൂടെ ആരോഗ്യകരമായ വാർധക്യത്തെ വരവേൽക്കാനൊരു വഴി.  തൃശൂർ ജില്ലയിലെ കിരാലൂരിലെ തണൽ എന്ന സ്ഥാപനത്തിലാണ് തൃശൂർ നാടകസൗഹൃദം എന്ന നാടകക്കൂട്ടായ്മ  ശിൽപശാല നടത്തിയത്. അഭിനയം മാത്രമായിരുന്നില്ല ഇവിടെ അരങ്ങേറിയത്.  പുതിയ തലമുറയോട് എങ്ങനെ യെസ് പറയാമെന്നും നോ പറയുന്നതിൻ്റെ അടിസ്ഥാനം അതിവൈകാരികതയല്ലെന്നുമുള്ള മാറ്റിത്തിരുത്തലുകൾ മുതൽ പാലിയേറ്റീവ് ചികിത്സയുടെ പുതിയ രീതികളിലേക്കുള്ള  അറിവുണരൽ വരെ. 

art3y

പ്രായമേറലിന് കതക് വേണ്ടെന്നും അത് സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിൻ്റെയും രണ്ടാം ഘട്ടമാണെന്ന തിരിച്ചറിവുമായിരുന്നു ശിൽപശാല. 4 സ്ത്രീകൾ അടക്കം 20 പേരായിരുന്നു ക്യാംപംഗങ്ങൾ.  അവിരാമം എന്നു പേരിട്ട ശിൽപശാലയുടെ ഡയറക്ടർ  പ്രമുഖ നാടക പ്രവർത്തകനും സർഗാത്മക പരിശീലകനുമായ മനു ജോസായിരുന്നു.  സിനിമാനടൻ ടി.ജി. രവി, പാലിയേറ്റീവ് രംഗത്ത് പ്രശസ്തനായ  ഡോ. ഇ. ദിവാകരൻ, ഡോ. ടിസി മറിയം തോമസ് എന്നിവർ അനുഭവപാഠങ്ങളുമായെത്തി . അഡ്വ.  എം. വിനോദ് നേതൃത്വം നൽകുന്ന നാടക സൗഹൃദം ഇതിനകം ഒരുപാട് നാടകങ്ങൾ അരങ്ങത്തെത്തിച്ചിട്ടുണ്ട്.

English Summary:

How a Theater Workshop Connects Hearts and Ignites Passion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com