ADVERTISEMENT

ഭാര്യയും ഭർത്താവും അഭിനയിച്ച സിനിമകൾ ഒരേ സമയം തിയറ്ററുകളിൽ ഏറ്റുമുട്ടുന്നുവെന്ന അപൂർവതയ്ക്ക് ഇന്ന് മുതൽ ബോക്സോഫിസ് സാക്ഷ്യം വഹിക്കും. നസ്രിയ നായികയായെത്തിയ 'സൂക്ഷ്മദര്‍ശിനി'യും ഫഹദ് ഫാസിൽ പ്രതിനായക കഥാപാത്രമായെത്തുന്ന 'പുഷ്പ 2' ഉം ഇന്നു മുതൽ തിയറ്ററുകളിൽ നേർക്കുനേർ എത്തുകയാണ്. നവംബർ 22ന് തിയേറ്ററുകളിലെത്തിയ 'സൂക്ഷ്മദര്‍ശിനി' മൂന്നാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ബോക്സോഫിസിൽ കുതിപ്പ് തുടരുന്നത്. അല്ലു അര്‍ജുനും ഫഹദും ഒന്നിച്ച 'പുഷ്പ 2 ദ റൂൾ' ഇന്ന് തിയറ്ററുകളിലെത്തിയതോടെ ഇരുസിനിമകളും നേർക്കുനേർ മത്സരമാകും.

നസ്രിയയും ഫഹദും ഭാര്യാഭർത്താക്കന്മാരായ ശേഷം ഇവരുടെ സിനിമകൾ നേർക്കുനേര്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്. നസ്രിയയുടെ ഇതുവരെ കാണാത്തൊരു മുഖമാണ് 'സൂക്ഷ്മദര്‍ശിനി'യിലേത്. കുസൃതിയും കുറുമ്പും കൗതുകവുമൊക്കെ നിറഞ്ഞ വേഷങ്ങളിൽ മുമ്പ് കണ്ട നസ്രിയയേ അല്ലേ ഈ സിനിമയിൽ. മാത്രമല്ല അമ്മ വേഷത്തിലുമാണ് താരം ചിത്രത്തിലുള്ളത്. മലയാളത്തിൽ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം നസ്രിയ തിരിച്ചെത്തിയത് പ്രിയദർശിനി എന്ന മികച്ചൊരു കഥാപാത്രമായിട്ടാണ്. 

ഒരേ സമയം കൗതുകം ജനിപ്പിക്കുകയും ഉദ്വേഗത്തിന്‍റെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുകയും ചെയ്യുന്ന കഥാപാത്രമായി ശ്രദ്ധ നേടുകയാണ് താരം. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ നേടി ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുകയാണ് 'സൂക്ഷ്മദര്‍ശിനി'. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. 

നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

English Summary:

It's a battle of the stars as real-life couple Fahadh Faasil and Nazriya Nazim see their respective films, "Pushpa 2" and "Sookshma Darshi," hit theaters simultaneously.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com