ADVERTISEMENT

ജയറാമിന് പിറന്നാൾ കുറിപ്പുമായി മകൻ കാളിദാസ് ജയറാം. ‘ഹാപ്പി 60, പോപ്സ്’ എന്നായിരുന്നു ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളുമായാണ് തന്റെ അറുപതാം പിറന്നാൾ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോൾ ജയറാം ഉള്ളത്. ഇത്തവണ എല്ലാവര്‍ക്കുമൊപ്പം അറുപതാം പിറന്നാൾ ആഘോഷമാക്കാനാണ് പദ്ധതി. പാർവതിക്കു ഒരിക്കൽ കൂടി താലി ചാർത്താനും ജയറാം ആലോചിക്കുന്നുണ്ട്. 

തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ടത്രേ. പ്രായം എഴുപതും എൺപതും ആയാൽ, ഓരോ താലികെട്ടുകൾ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നൽകേണ്ടത്. .

ഇന്നത്തെ തലമുറയിൽ വിവാഹപ്രതിജ്ഞ പുതുക്കുന്ന ചടങ്ങുണ്ടെങ്കിലും, ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്. പാർവതിയെ വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്ന് ജയറാം പറയുന്നു. കെട്ടേണ്ട മുഹൂർത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷവും ജയറാമിനെ സംബന്ധിച്ചടത്തോളം ഭാഗ്യ വർഷമായിരുന്നു. അതോടൊപ്പം ജയറാമിന്റെയും പാർവതിയുടെയും കുടുംബത്തിൽ രണ്ട് അംഗങ്ങൾക്കൂടി ചേർന്നു കഴിഞ്ഞു. മകളുടെ ഭർത്താവായ നവനീത് ഗിരീഷും, മകന്റെ ഭാര്യ താരിണി കാലിംഗരായരും ഇവർക്കൊപ്പമുണ്ട്. ഡിസംബർ എട്ടിനായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകൾക്കുശേഷം ജയറാമും കുടുംബവും വൈകിട്ട് തന്നെ ചെന്നൈയിലേക്കു തിരിച്ചിരുന്നു.

English Summary:

Kalidas Jayaram wishes his father Jayaram a happy birthday with a heartfelt note.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com