ADVERTISEMENT

മൂന്നാമതും ഗർഭിണിയാണെന്ന പ്രചാരണങ്ങൾ തള്ളി നടിയും അവതാരകയുമായ പേളി മാണി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. ‘‘ഞാൻ ​ഗർഭിണിയല്ല, അത് വെറും ബിരിയാണിയാണ്’’- എന്നായിരുന്നു പേളി കുറിച്ചത്.

പുതിയ വീടിന്റെ പാലുകാച്ചൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെ പേളി മാണി മൂന്നാമതും ​ഗർഭിണിയാണെന്ന ചർച്ചകളാണ് താരത്തിന്റെ കമന്റ് ബോക്സിൽ നിറഞ്ഞത്. ഇതിനുള്ള പ്രധാന കാരണം, പേളിയുടെ വിഡിയോയുടെ അവസാന ഭാ​ഗത്ത് തങ്ങൾക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് പേളി പറഞ്ഞ വാക്കുകളായിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് താരം മൂന്നാമതും ​ഗർഭിണിയാണെന്ന കമന്റുകൾ പങ്കുവച്ചത്. 

pearle2

ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നത്. ഞങ്ങൾക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷേ, അതിപ്പോൾ പറയുന്നില്ല, വളരെ സ്പെഷലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളി ​ഗർഭിണിയാണെന്ന രീതിയിലെ ചർച്ചകൾ കമന്റ് ബോക്സിൽ നിറഞ്ഞു.

അടുത്തിടെ നടനും പേളിയുടെയും ശ്രീനിഷിന്റെയും സുഹൃത്തുമായ അരിസ്റ്റോ സുരേഷും ഒരു അഭിമുഖത്തിൽ സംസാരിക്കവെ പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞുവെന്നും മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

English Summary:

Actress and presenter Pearle Maaney dismissed rumors that she is pregnant for the third time.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com