മുരുകദോസിന്റെ ‘സിക്കന്ദർ’ ആയി സൽമാൻ; ആദ്യ ടീസർ

Mail This Article
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ സിനിമയുടെ ടീസർ എത്തി. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാകും സൽമാൻ എത്തുക. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ്. രശ്മിക മന്ദാനയാണ് നായിക.
നാല് വർഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ൽ ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വിവേക് ഹർഷനാണ്. ഛായാഗ്രഹണം തിരു.
മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.
2020ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘ദർബാറി’നു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സിക്കന്ദർ’.