‘ബറോസി’ലെ ദുർമാന്ത്രിക സ്ത്രീയല്ല, അതൊരു പുരുഷൻ; ജോഷ്വയെ കണ്ടെത്തിയ മോഹൻലാൽ

Mail This Article
അപ്രതീക്ഷിതമായാണ് ജോഷ്വയ്ക്ക് ഒരു ഫോൺ വരുന്നത്. വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തി. ‘‘ഞാൻ മോഹൻലാൽ. മലയാളത്തിലെ ഒരു നടനാണ്’’. ജോഷ്വയ്ക്ക് ആ കോൾ അവിശ്വസനീയമായി തോന്നി. പിറ്റേന്ന് തന്നെ ജോഷ്വ കൊച്ചിയിലെത്തി ബറോസിന്റെ ഭാഗമായി.
പ്രതിനായിക കഥാപാത്രമായ ബ്ലാക്ക് മജീഷ്യനായി ബറോസിൽ വരുന്ന സ്ത്രീ യഥാർഥത്തിൽ ഒരു പുരുഷനാണ്. ജോഷ്വ ഒകേസലാകോ എന്ന മോഡലാണ് സ്ത്രീകഥാപാത്രമായി വേഷമിട്ടത്. വോഗ് മാഗസീന്റെ കവറിൽ നിന്നാണ് ജോഷ്വയെ മോഹൻലാൽ കണ്ടെത്തുന്നത്. സിനിമയിൽ ജോഷ്വയുടെ കഥാപാത്രത്തിന് സയനോരയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

കൊൽക്കത്ത സ്വദേശിയായ ജോഷ്വയുടെ മാതാവ് ബംഗാളിയും പിതാവ് നൈജീരിയൻ പൗരനുമാണ്.16 വർഷമായി മോഡലിങ്ങിലുണ്ടെങ്കിലും സിനിമയിൽ ജോഷ്വയുടെ അരങ്ങേറ്റമാണിത്.
‘‘മലയാളത്തിലും തെന്നിന്ത്യൻ ഭാഷയിലും കൂടുതൽ അവസരങ്ങൾ കിട്ടിയാൽ അഭിനയിക്കണം.എനിക്ക് പറ്റിയ കഥാപാത്രങ്ങൾ വന്നാൽ സ്വീകരിക്കും ’’–കൊൽക്കത്തയിൽ നിന്ന് ജോഷ്വ പറഞ്ഞു. ബെംഗളൂരിലെത്തിയാണ് ജോഷ്വ ബറോസ് കണ്ടത്.