ADVERTISEMENT

രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ട്രെയിലർ എത്തി. ജനുവരി 10ന് ചിത്രം ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കിയാര അദ്വാനി, എസ്. ജെ. സൂര്യ  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. 

ഒരു ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. പതിവ് ശൈലിയിലുള്ള വിഷ്വൽ ഗിമിക്കുകൾക്കപ്പുറം മറ്റൊന്നും ടീസറിൽ ഇല്ലെന്ന് ആരാധകർ പറയുന്നു. 

തിയറ്ററിൽ തകർന്നു പോയ ‘ഇന്ത്യൻ 2’ന്റെ സമാനശൈലിയിൽ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ബ്രഹ്മാണ്ഡ കാഴ്ചകൾ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയില്ല. ടീസറിലെ സംഘട്ടനരംഗത്തിനും എസ്.ജെ സൂര്യയുടെ ലുക്കിനും ഇതിനോടകം ട്രോളുകൾ ഇറങ്ങിക്കഴിഞ്ഞു. 

പശ്ചാത്തലസംഗീതത്തിനും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശങ്കറിന്റെ ബ്രഹ്മാണ്ഡ ദൃശ്യങ്ങൾക്ക് യോജിക്കുന്ന സംഗീതമല്ലെന്നതാണ് പ്രധാന വിമർശനം. ദൃശ്യങ്ങൾക്ക് പഞ്ച് ഇല്ലാതെ പോയതിന് ഇതു കാരണമായെന്നും ചിലർ വാദിക്കുന്നു. തമനാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. 

രാംചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്‍റെ കഥ. സംക്രാന്തി റിലീസ് ആയി ചിത്രം 2025 ജനുവരിയിൽ തിയറ്ററിലെത്തും. 

English Summary:

Watch Game Changer Trailer

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com