ADVERTISEMENT

കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ വെല്ലുവിളി നിറഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ആദച്ചായി ജനുവരി 17-ന് തിയറ്ററിലെത്തും. ഡോ.ബിനോയ് ജി. റസൽ സംവിധാനം ചെയ്ത ഈ ചിത്രം ജെ ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്നു. മികച്ച പരിസ്ഥിതി ചിത്രത്തിനും മറ്റുമുള്ള നിരവധി അവാർഡുകൾ നേടിയ ആദച്ചായി പരിസ്ഥിതി സംരക്ഷണവും ,കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി ചിത്രീകരിച്ച ചിത്രമാണ്.കുട്ടനാടിൻ്റെയും,പശ്ചിമഘട്ടത്തിൻ്റേയും പശ്ചാത്തലത്തിൽ നിർമ്മിച്ച ഈചിത്രം,രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണം ശക്തമായി ചൂണ്ടിക്കാണിക്കുന്ന  ചിത്രം കൂടിയാണ്. കാർഷിക സംരക്ഷണത്തിൻ്റെ പ്രാധാന്യവും ചിത്രം ചൂണ്ടിക്കാണിക്കുന്നു. 

കുട്ടനാട്ടിലെ സമ്പൂർണ കർഷകനായ ആദച്ചായിയുടേയും, മകനും കൃഷി ഓഫിസറായ അഖിലിന്റെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം, മണ്ണിന്റെയും, ചേറിൻ്റേയും, വയലിൻ്റേയും, മനസ്സും, ഉൾത്തുടിപ്പും പ്രകടമാക്കുന്നു.പ്രമുഖ നടൻ ചെമ്പിൽ അശോകനാണ് ആദച്ചായിയെ അവതരിപ്പിക്കുന്നത്.

തിരക്കഥ സുനിൽ കെ.ആനന്ദ്, ക്യാമറ സുനിൽ കെ.എസ്, എഡിറ്റിങ് സുബിൻ കൃഷ്ണ, ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സുനിൽ കെ.ആനന്ദ്,വർക്കല ജി.ആർ.എഡ്വിൻ, ഡോ.ഫിലിപ്പോസ് ജോഷ്വാ, സംഗീതം ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, ആലാപനം ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, സണ്ണി, ആൻസി ഐസക് ബാബു, ആർട്ട്, പ്രൊഡക്ഷൻ കൺട്രോളർ ലക്ഷ്മണൻമാലം, ബി.ജി.എം സജു രാമൻചിറ, സൗണ്ട് മിക്സിങ് വിനോദ് പി.ശിവറാം, സബ്ബ് ടൈറ്റിൽസ് ഡോ.അനൂപ് പ്രതാപൻ,മേക്കപ്പ് മധു പറവൂർ, കോസ്റ്റ്യൂം ബിനു പുളിയറക്കോണം, ഡി.ഐ ശിവലാൽ രാമകൃഷ്ണ, പിആർഒ അയ്മനം സാജൻ, ഡിസൈൻ ബോസ് മാലം.

ചെമ്പിൽ അശോകൻ, പ്രമോദ് വെളിയനാട്, ജോർഡി പൂഞ്ഞാർ, ജോളി ഈശോ, മേരിക്കുട്ടി,ഡോ.ജോജി ജോഷ്വാ ഫീലിപ്പോസ്, ഡയാന ബിൻസൺ, അന്ത്രയോസ്, വിനോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട് ,മാക്സ് മില്ലൻ, ഫാദർ.ഡോ.കുര്യൻ ചാലങ്ങാടി, അനിൽ ആറ്റിങ്ങൽ, സുരഭി സുഭാഷ്,സജോ ജോസഫ്, സിബി രാംദാസ് ,റുമ ജിഷ്ണു,ജയൻ ചന്ദ്രകാന്തം, ഷാലിൻ ജയിംസ് ആന്റോ, സുജിത്ത്, ദീപു കലവൂർ ,ശേഷിക മാധവ്, പ്രവീൺ നീലാംബരൻ, ജിൻസി ചിന്നപ്പൻ,സുഘോഷ് വേണുഗോപാൽ, ശാന്തകുമാരൻ ഇ, കലാനിലയം സനൽകുമാർ,ബിനു (വൃക്ഷഡോക്ടർ) എന്നിവർ അഭിനയിക്കുന്നു. ജനുവരി 17 - ന് ചിത്രം തിയറ്ററിലെത്തും.

English Summary:

Aadachayi movie release date

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com