ADVERTISEMENT

ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുമ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയുമായി പുഷ്പ 2 ടീം. ജനുവരി 11 മുതൽ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.ഇതോടെ, ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിറ്റ് ആയി ഉയരും.

സിനിമയിൽ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില പ്രധാനപ്പെട്ട രംഗങ്ങൾ പുതിയ പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്ന് മണിക്കൂർ 20 മിനിറ്റായിരുന്നു ആദ്യം പുറത്തിറങ്ങിയ പതിപ്പിന്റെ ദൈർഘ്യം.

ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കലക്‌ഷന്‍ നേടുന്ന ചിത്രമായി മാറിയ 'പുഷ്പ 2: ദ റൂൾ' 32 ദിവസം കൊണ്ട് 1831 കോടി ആഗോള കലക്‌ഷൻ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ ബാഹുബലി 2ന്‍റെ കലക്‌ഷനെയും ചിത്രം മറികടന്നു. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 2000 കോടി കലക്‌ഷൻ നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.

പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കലക്‌ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കലക്‌ഷൻ സ്വന്തമാക്കിയിരുന്നു. 6 ദിവസം കൊണ്ട് ആയിരം കോടിയും നേടി. 

ഹിന്ദി പതിപ്പും റെക്കോർഡുകൾ തൂത്തുവാരുകയുണ്ടായി. 806 കോടിയാണ് പുഷ്പ 2വിന്റെ ഹിന്ദി പതിപ്പിന്റെ കലക്‌ഷൻ. 800 കോടി നെറ്റ് കലക്‌ഷൻ നേടുന്ന ആദ്യ ഹിന്ദി ചിത്രമായും പുഷ്പ 2 മാറുകയുണ്ടായി. ലോകമെമ്പാടുമുള്ള 12,500ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 

English Summary:

Pushpa 2 The Rule Reloaded: 20 minutes of bonus footage to be added to Allu Arjun film

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT