ADVERTISEMENT

ജയിലർ 2 അനൗൺസ്മെന്റ് ടീസറിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കി അണിയറക്കാർ. ഗോവയിൽ വച്ചായിരുന്നു ടീസർ ചിത്രീകരിച്ചത്. ടീസർ തരംഗമായതിനു പിന്നാലെ രജനികാന്തിന്റെ ഡ്യൂപ്പ് ആണ് പല ഷോട്ടുകളിലും അഭിനയിച്ചിരിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. 

എന്നാൽ ടീസറിന്റെ എല്ലാ ഭാഗത്തിലും രജനി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ ആക്‌ഷൻ സീൻ ചിത്രീകരിക്കുന്നതിനു സമാനമായാണ് ടീസറും ചിത്രീകരിച്ചത്. ഈ വിഡിയോയ്ക്കു തന്നെ കോടികളാണ് നിർമാതാക്കൾ ചെലവഴിച്ചതെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

ഈ വർഷം ചിത്രീകരണം തുടങ്ങുന്ന സിനിമയിൽ രജനിക്കൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് അടക്കമുള്ളവർ വീണ്ടുമെത്തുമെന്നും കേൾക്കുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രത്തിന്റെ ബോസ് ആയി എത്തുന്ന ആൾ ആകും പ്രധാന വില്ലൻ. ബോളിവുഡിൽ നിന്നൊരു താരമാകും ഈ വേഷത്തിലെത്തുക.

സാങ്കേതിക വിഭാഗത്തിൽ സംഗീതം അനിരുദ്ധും ക്യാമറ വിജയ് കാർത്തിക് കണ്ണനും തന്നെയാണ്. അഭിനേതാക്കളുടെ കാര്യത്തിലും പുതിയ ആളുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

English Summary:

Making of JAILER 2 Announcement Teaser

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com