ADVERTISEMENT

എസ്.എസ്. രാജമൗലി–മഹേഷ് ബാബു ചിത്രത്തിൽ നായികയാകുന്നത് പ്രിയങ്ക ചോപ്ര. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി നടി ഹൈദരാബാദിൽ എത്തിക്കഴിഞ്ഞു. ആർആർആറിന് കിട്ടിയ ലോകശ്രദ്ധയ്ക്ക് പിന്നാലെ രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമേതെന്നുള്ള ആകാംക്ഷയിലായിരുന്നു സിനിമാ പ്രേമികൾ. ഇന്ത്യാന ജോൺസ് സീരീസിന്റെ ലൈനിലാണ് ചിത്രം ഒരുങ്ങുക.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞിരുന്നു.

        

2026ലാണ് ചിത്രത്തിന്‍റെ റിലീസ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം.എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 

English Summary:

Priyanka Chopra confirms she's working with Mahesh Babu-Rajamouli in SSMB 29?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com