ADVERTISEMENT

ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമം നിർവഹിച്ചു. അപർണ ബാലമുരളിയാണ് ആദ്യ ക്ലാപ്പടിച്ചത്.

ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രവും ബോക്സ്ഓഫിസിൽ ഗംഭീര ഹിറ്റായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാജഹാൻ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങൾ. 

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിങ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്രീന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ,  പി ആർ ഒ:  വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com