ഷാഫിയെ കാണാൻ മമ്മൂട്ടിയെത്തി: ഗുരുതരാവസ്ഥയിൽ സംവിധായകൻ

Mail This Article
×
അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി. നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ഷാഫിയെ സന്ദർശിക്കാൻ എത്തിയത്.
മമ്മൂട്ടിയുടെ കരിയറിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ നൽകിയ സംവിധായകനാണ് ഷാഫി. ഷാഫിയുടെ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് സിനിമകളും വലിയ ബോക്സ് ഒാഫീസ് ഹിറ്റുമായിരുന്നു.
അതേ സമയം ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കരൾരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാഫി വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാപ്രവർത്തകരും ആശുപത്രിയിൽ ഉണ്ട്.
English Summary:
Mammootty visited director Shafi, who is in the hospital in a critical condition.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.