‘ദിയ ഇപ്പോൾ എല്ലാം ആദ്യം ചെയ്യുന്നു, ഇത്ര പെട്ടെന്ന് വേണമായിരുന്നോ എന്ന് തോന്നി’

Mail This Article
നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടായ പ്രതികരണങ്ങള്‍ വിഡിയോയിലൂടെ പങ്കു വച്ചു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോളാണ് ദിയയും പങ്കാളിയായ അശ്വിനും ലണ്ടനിലേക്ക് യാത്ര പോയതെന്നും അതിൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നെന്നും അമ്മ സിന്ധു കൃഷ്ണ വിഡിയോയിൽ പറയുന്നു. ഈ സന്തോഷവാർത്ത കേട്ടപ്പോൾ വലിയ അമ്പരപ്പൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അച്ഛൻ കൃഷ്ണകുമാർ പറഞ്ഞത്
സിന്ധു കൃഷ്ണ പറയുന്നത് ഇങ്ങനെ; ‘പ്രഗ്നന്റാണോയെന്ന് സംശയമുണ്ടെന്ന് ഓസി ആദ്യം തന്നോടാണ് പറഞ്ഞത്. ഉറപ്പിക്കണമെന്ന ചിന്തയാണ് അപ്പോൾ തോന്നിയത്. കൺഗ്രാറ്റ്സ് പറഞ്ഞുള്ള വലിയ പ്രകടനമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങൾ ആശുത്രിയിൽ പോയി ടെസ്റ്റ് ചെയ്തു. എല്ലാവരോടും ചാടി കേറി പറയരുതെന്ന് ഉണ്ടായിരുന്നു. കിച്ചുവിനോട് പറഞ്ഞപ്പോഴും വളരെ കാഷ്വലായിട്ടാണ് എടുത്തത്. പിന്നീട് ടെസ്റ്റ് പോസിറ്റീവായപ്പോൾ സന്തോഷം തോന്നി. ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിക്കണം, കുഞ്ഞുങ്ങൾ വേണം എന്ന് ഓസി പണ്ട് മുതൽ പറയാറുണ്ടായിരുന്നു. ഓസിയുടെ ആഗ്രഹമായിരുന്നല്ലോ എന്നതുകൊണ്ട് തന്നെ എനിക്ക് സന്തോഷം തോന്നി. ലണ്ടൻ ട്രിപ്പിന് ഓസിയും അശ്വിനും പ്ലാൻ ചെയ്തപ്പോഴാണ് പ്രഗ്നൻസിയുടെ ടെസ്റ്റൊക്കെ നടന്നത്. അതുകൊണ്ട് തന്നെ ആ യാത്രയെ കുറിച്ച് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഓസിക്കൊപ്പം എല്ലാത്തിനും ഞാനാണ് പോകുന്നത്. ഹൻസുവിനുശേഷം വീട്ടിൽ വരാൻ പോകുന്ന കുഞ്ഞാണ്. ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്തയാളാണ് ഓസി. ടെസ്റ്റിന് ചെല്ലുമ്പോഴെല്ലാം കരച്ചിലും ബഹളവുമാണ്. ഓസി എങ്ങനെ ഇത് അഭിമുഖീകരിക്കുമെന്ന് പോലും എനിക്ക് അറിയില്ല. ഓസിക്കും എനിക്കുണ്ടായിരുന്നതുപോലെ വൊമിറ്റിങും തളർച്ചയും എല്ലാമുണ്ട്. പക്ഷെ എനിക്ക് റെസ്റ്റ് എടുക്കാൻ സമയം കിട്ടിയിരുന്നില്ല, ഒപ്പം നോക്കാന്‍ കുട്ടികളുണ്ടായിരുന്നല്ലോ. പക്ഷെ അക്കാര്യത്തിൽ ഓസി ഭാഗ്യവതിയാണ്. ഒരുപാട് പേർ ഹെൽപ്പിനുണ്ട്’. സിന്ധു പറഞ്ഞു.
സന്തോഷമുണ്ടെന്നും ഗർഭിണിയാണെന്ന് വാർത്ത കേട്ടപ്പോൾ അമ്പരന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘കണ്ട് കണ്ട് സ്ഥിരമായി. ഞാനും ഓസിയും തമ്മിൽ സാമ്യമുണ്ട്. കാരണം എന്റെ വിവാഹവും നിന്നെപ്പോലെ 26ആം വയസിലായിരുന്നു. അച്ഛനായത് 27 വയസിലായിരുന്നു. നിനക്ക് കുഞ്ഞ് പിറക്കുമ്പോഴും 27 വയസാകും. ഈ വാർത്ത കേൾക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചതിൽ ഗ്രേറ്റ്ഫുള്ളാണ്’. കൃഷ്‌ണകുമാര്‍ പറഞ്ഞു. ആദ്യം തനിക്ക് ആക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് അഹാന പറഞ്ഞത്. ‘ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നി. പിന്നെ ആലോചിച്ചപ്പോൾ നല്ല സമയവും പ്രായവുമാണ് തോന്നി. മാറ്റങ്ങൾ പെട്ടെന്ന് അംഗീകരിക്കാൻ പാടുള്ള ഒരാളാണ് ഞാൻ. ഇതുവരെ എല്ലാം ആദ്യം ചെയ്തിരുന്നത് ഞാനാണ്. പക്ഷെ ഇപ്പോൾ കുറച്ച് കാലമായി ദിയ എല്ലാം ആദ്യം ചെയ്യുന്നതുകൊണ്ട് എനിക്ക് എല്ലാം കണ്ട് പഠിക്കാൻ പറ്റുന്നുണ്ട്. ഓസി എന്നും കിടന്നു ഛർദ്ദിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും,’ അഹാന പറഞ്ഞു.