മുംബൈ തെരുവിൽ ‘ഗുഹാമനുഷ്യൻ’; ഗെറ്റപ്പുമാറി എത്തിയത് ഈ സൂപ്പര്‍താരം; വിഡിയോ

Mail This Article
തിരക്കേറിയ മുംബൈ നഗരം, പെട്ടന്നാണ് ആളുകൾക്കിടയിൽ ഒരു ‘ഗുഹാമനുഷ്യൻ’ പ്രത്യക്ഷപ്പെട്ടത്. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ വേഷവുമായി ഒരാൾ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവിലേക്ക് ഓടിയെത്തി. ഇതേതാണ് ഈ ഭ്രാന്തൻ എന്ന ചിന്തയിലായിരുന്നു അവിടെയുള്ള ആളുകൾ. എന്നാൽ തങ്ങളുെട മുന്നിലുള്ള ഈ ‘ഗുഹാമനുഷ്യൻ’ സാക്ഷാൽ ആമിര്‍ ഖാൻ ആയിരുന്നുവെന്ന് ആർക്കും തന്നെ മനസ്സിലായില്ല.
എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രാങ്ക്. അണിയറക്കാർ തന്നെയാണ് വിഡിയോ ചിത്രീകരിച്ച് ൈവറലാക്കി മാറ്റിയത്. ആമിർ വേഷം മാറുന്നതിന്റെ മേക്കിങ് വിഡിയോയും ഇതിനൊപ്പം റിലീസ് ചെയ്തിട്ടുണ്ട്.
ബോളിവുഡിലെ മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ് ആയ ആമിർ ഖാൻ ഇതിനു മുമ്പും നൂതനമായ പ്രമോഷൻ ക്യാംപെയ്നുകൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഗജിനിക്ക് വേണ്ടി അദ്ദേഹം ഒരു ബാർബറായി വേഷം മാറി, 3 ഇഡിയറ്റ്സിനു വേണ്ടിയും വൃദ്ധന്റെ വേഷത്തിൽ ആമിർ എത്തിയിരുന്നു.