കഴുത്തിലും കൈയിലും ബാൻഡേജ്; പുതിയ ചിത്രത്തിന്‍റെ ടീസർ റിലീസിനെത്തി സെയ്ഫ്

Mail This Article
അക്രമിയിൽ നിന്നും കുത്തേറ്റ സംഭവത്തിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് സെയ്ഫ് അലിഖാൻ. കയ്യില്‍ ബാന്‍റേജ് അടക്കം ഉണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് നിർമിക്കുന്ന ‘ജ്വവൽ തീഫ് - ദ് ഹീസ്റ്റ് ബിഗിൻസ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ജയ്ദീപ് അഹ്ലാവത്താണ് സിനിമയിലെ മറ്റൊരു പ്രധാനതാരം. നികിത ദത്തയാണ് നായിക.
നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവന്‍റിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിന്‍റെ 2025-ലെ ഇന്ത്യന്‍ പ്രോജക്ടുകളില്‍ പ്രധാനപ്പെട്ട ചിത്രമാണ് ജ്യൂവൽ തീഫ്. പഠാൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്‌ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് പേരുകേട്ട സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജയ്ദീപ് അഹ്‌ലാവത്ത് ഇതുവരെ കാണാത്ത വില്ലന്‍ വേഷത്തിൽ എത്തുന്നു. സെയ്ഫ് അലി ഖാനുമായുള്ള താരത്തിന്‍റെ ആദ്യത്തെ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിന്‍റെ ജാനെ ജാനിൽ അദ്ദേഹം മുമ്പ് കരീന കപൂറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജയ്ദീപ് അഭിനയിച്ച ആമസോണ്‍ സീരിസ് ‘പാതാള്‍ ലോക്’ വലിയ വിജയമായിരുന്നു.