‘കറുത്ത മുത്തി’ലെ ബാലമോളാണോ ഇത്; അക്ഷര കിഷോറിന്റെ മാറ്റം കണ്ട് ഞെട്ടി പ്രേക്ഷകർ

Mail This Article
ബാലതാരമായി വന്ന് മിനിസ്ക്രീലിനെയും ബിഗ് സ്ക്രീനിലെയും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അക്ഷര കിഷോറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. വളർന്നു വലുതായ ‘കുട്ടിത്താരത്തെ’ കണ്ട അമ്പരപ്പിലാണ് പ്രേക്ഷകരും. എന്നാണ് ഇനി നായികയായി സിനിമയിലേക്ക് എന്നാണ് ആരാധകർ തിരക്കുന്നത്.

ആറാമത്തെ വയസിലാണ് ബേബി അക്ഷര അഭിനയത്തിലേക്ക് കടന്നു വന്നത്. കറുത്ത മുത്ത് എന്ന സീരിയലിൽ ബാലമോൾ എന്ന കഥാപാത്രമായാണ് അക്ഷര ആദ്യം ശ്രദ്ധ നേടിയത്. ബാല മോൾ ഹിറ്റായതോടെ അക്ഷരയെ തേടി കൈനിറയെ അവസരങ്ങളെത്തി. പിന്നീട് മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കും അക്ഷര ചേക്കേറി.


മത്തായി കുഴപ്പക്കാരനല്ല (2014) എന്ന ചിത്രത്തിലൂടെയായിരുന്നു അക്ഷരയുടെ സിനിമാ അരങ്ങേറ്റം. പിന്നീട്, ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ചു. ഹലോ നമസ്തേ , വേട്ട, കനൽ, ഡാർവിന്റെ പരിണാമം, ക്ലിന്റ്, ലവകുശ, കാമുകി, ഒരു യമണ്ടന്‍ പ്രേമകഥ, ഈശോ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതിനകം പതിനെട്ടോളം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചിട്ടുണ്ട്.


കണ്ണൂർ സ്വദേശിയായ അക്ഷര എറണാകുളം വെണ്ണലയിലാണ് താമസം. ആർക്കിടെക്ടായ കിഷോറിന്റെയും ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ്. ഏതാനും പരസ്യചിത്രങ്ങളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്.

ഡോക്ടർ ആകാനാണ് അക്ഷരയുടെ മോഹം. നിലവിൽ പഠനത്തിൽ ശ്രദ്ധിക്കുന്ന അക്ഷര അഭിനയത്തിൽ സജീവമല്ല.