ADVERTISEMENT

മഹാകുംഭമേളയിൽ പങ്കെടുത്ത് കെജിഎഫ് താരം ശ്രീനിധി ഷെട്ടി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും, വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും ശ്രീനിധി പറഞ്ഞു. 

ശ്രീനിധി ഷെട്ടിയുടെ വാക്കുകൾ ഇങ്ങനെ: "പ്രയാഗ് എന്നെ ശരിക്കും വിളിച്ചത് പോലെ തോന്നുന്നു. ഞാൻ ജോലിയുടെ തിരക്കിലായിരുന്നു. തുടക്കത്തിൽ എനിക്ക് ഇങ്ങോട്ട് വരാൻ യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. പിന്നെ ഓരോന്ന് ഓരോന്നായി വഴിക്കുവഴിയെ സംഭവിച്ചു. ഞാൻ എന്റെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്തു, താമസം ശരിയായി. ഒരു ബാക്ക്പാക്ക് തയാറായി. ഇപ്പോൾ ഞാൻ ഇവിടെ എത്തിയിരിക്കുന്നു."

"ദശലക്ഷങ്ങൾക്കിടയിൽ ഞാനും വഴികൾ തിരയുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനുകളിലേക്ക് എന്റെ അച്ഛൻ സന്തോഷത്തോടെ ചാടിവന്നു. ഇത് എല്ലാവരുടെയും ജീവിതത്തിലും ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ്. അതിൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. ഇത് ജീവിതകാലത്തേക്ക് മുഴുവൻ പതിഞ്ഞ ഒരു അനുഭവവും ഓർമയുമായി."

മോഡലിങ് രംഗത്തു നിന്ന് സിനിമയിലെത്തിയ താരമാണ് ശ്രീനിധി. കെജിഎഫ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയരംഗത്ത് സജീവമാകുകയായിരുന്നു താരം.

English Summary:

Watch: KGF heroine Srinidhi Shetty at Mahakumbh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com