ADVERTISEMENT

ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെൽകം സിനിയമയ്ക്ക് മൂന്നാം ഭാഗം വരുന്നു. വെൽക്കം ടു ദ് ജംഗിൾ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടീസർ എത്തി. അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, അർഷാദ് വർസി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോൻ, ലാറ ദത്ത, പരേഷ് റാവൽ തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രധാന 24 താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

അഹമദ് ഖാൻ ആണ് സംവിധാനം. ജിയോ സ്റ്റുഡിയോസും ബേസ് ഇൻഡസ്ട്രീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നിർമാണം ജ്യോതി ദേശ്പാണ്ഡെയും എ. ഫിറോസ് നദിയാവാലയും.

2007ലാണ് വെൽകം ആദ്യ ഭാഗം റിലീസിനെത്തുന്നത്. പിന്നീട് 2015ൽ ഇതിന്റെ രണ്ടാം ഭാഗം വെൽകം ബാക് തിയറ്ററുകളിലെത്തി. വെൽകം ആദ്യ ഭാഗത്തിൽ അക്ഷയ് കുമാർ അഭിനയച്ചെങ്കിലും രണ്ടാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും അഭിനയിച്ച അനില്‍ കപൂർ മൂന്നാം ഭാഗത്തിൽ ഉണ്ടാകില്ല.

English Summary:

Welcome To The Jungle Teaser

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com