ADVERTISEMENT

ധനുഷ് സംവിധാനം ചെയ്യുന്ന നിലാവുക്ക് എൻ മേല്‍ എന്നടി കോപം എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നായകനും അയാളുടെ രണ്ട് പ്രണയങ്ങളും ആണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ലിയോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം.

ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും ധനുഷ് തന്നെയാണ്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക എന്നതും പ്രധാന പ്രത്യേകതയാണ്. ഫെബ്രുവരി 21ന് നിലാവുക്ക് എൻ മേല്‍ എന്നടി കോപം തിയറ്ററുകളിൽ എത്തും. ഫെബ്രുവരി ഏഴിനായിരുന്നു നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അജിത്ത് ചിത്രം വിടാമുയർച്ചി റിലീസ് ചെയ്യുന്നതിനാൽ ഈ തിയതി അണിയറ പ്രവർത്തകർ മാറ്റുകയായിരുന്നു.

ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മറ്റൊരു സിനിമയാണ് ഇഡ്ലി കടൈ. 2025 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ ആണ് നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രമാണിത്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്‍റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍.

English Summary:

The trailer for the Tamil film 'Nilaavukku En Mel Ennadi Kopam', directed by Dhanush, has been released. The trailer suggests that the film revolves around a male protagonist and his two love interests.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com