വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ സിനിമ; ‘കിങ്ഡം’ ടീസർ എത്തി

Mail This Article
വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കിങ്ഡം’ ടീസർ എത്തി. നാനിയെ നായകനാക്കി ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള ടീസറാണ് റിലീസ് ചെയ്തത്. സൂര്യ, രൺബീർ കപൂർ, ജൂനിയർ എൻടിആർ എന്നിവരാണ് ടീസറിനായി വോയിസ് ഓവർ നൽകുന്നത്. സിനിമയുടെ തമിഴ് ടീസറിന് സൂര്യ ശബ്ദം നൽകുമ്പോൾ ഹിന്ദിയിൽ രൺബീർ കപൂറും തെലുങ്കിൽ ജൂനിയർ എൻടിആറും ശബ്ദം നൽകുന്നു.
വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിർമാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ഛായാഗ്രഹണം.
ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് കിങ്ഡം. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വ ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിർമിമക്കുന്ന ചിത്രം മേയ് 30ന് തിയറ്ററുകളിലെത്തും.