‘നമ്മുടെ പ്രണയം നിന്റെ ചിരി പോലെ’; മീര വാസുദേവനോട് സ്നേഹം പറഞ്ഞ് വിപിൻ

Mail This Article
×
മീര വാസുദേവിനു പ്രണയാശംസകളുമായി ഭർത്താവ് വിപിൻ പുതിയങ്കം. മീരയുടെ ചിരി പോലെ മനോഹരമാണ് ജീവിതവും പ്രണയവും എന്നാണ് വിപിൻ പറഞ്ഞത്. തന്റെ പ്രണയിനിയെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രവും കുറിപ്പിനൊപ്പം വിപിൻ പങ്കുവച്ചു.
വിപിൻ പുതിയങ്കവുമായി ഇക്കഴിഞ്ഞ വർഷമാണ് മീരയുടെ വിവാഹം നടന്നത്.. ഇരുവരുടെയും പ്രായവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും ആ സമയത്ത് ഉയർന്നിരുന്നു.
കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം ഇരുവരും വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഒരു മകനാണ് മീരയ്ക്കുളളത്.
English Summary:
Meera Vasudevi receives best wishes from her husband Vipin Puthiyankam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.