ADVERTISEMENT

ആക്‌ഷനും വയലൻസും മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദൻ. താരം ഗൈനക്കോളജിസ്റ്റായി വേഷമിടുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ ട്രെയിലർ റിലീസ് ചെയ്തു. അടിമുടി ചിരി നിറയ്ക്കുന്ന ഫീൽ ഗുഡ് ചിത്രമാണിതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മെഡിക്കൽ കോളജിലെ പഠനകാലവും ബാച്ചിലർ ആയ ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിലെ സംഭവങ്ങളും രസകരമായി ട്രെയിലറിൽ കോർത്തിണക്കിയിരിക്കുന്നു. 

പാന്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21ന്‌ തിയറ്ററുകളില്‍ എത്തും. ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമായി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍  ഉണ്ണി മുകുന്ദന്‍ ഒരു ഐവിഎഫ് സ്പെഷലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. 

കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. നിഖില വിമല്‍ ആണ്‌ നായിക. ആർഡിഎക്സിനു ശേഷം അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യ സംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു. 

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വൈ.വി.രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എന്റർടെയ്നറായിരിക്കും ‘ഗെറ്റ് സെറ്റ് ബേബി’ എന്ന് അണിയറപ്രവർത്തകൾ പറഞ്ഞു. ചിത്രത്തിന്‍റെ  സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി.എസ് ആണ്. 

English Summary:

Watch the hilarious trailer for 'Get Set Baby,' starring Unni Mukundan as a heartwarming gynecologist! This feel-good Malayalam family comedy promises laughter and emotion. Releasing February 21st.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com