ADVERTISEMENT

ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിലും ആദ്യ ഗ്ലിംപ്സും റിലീസ് ചെയ്തു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ വലിയ അപ്ഡേറ്റ്. ‘മദ്രാസി’ എന്നാണ് സിനിമയുടെ പേര്. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ നിറഞ്ഞ ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ആദ്യ ദൃശ്യങ്ങൾ നൽകുന്നത്.

ശ്രീലക്ഷ്മി മൂവീസ് നിർമുക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ശിവകാർത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രം വലിയ ബജറ്റിലാണ് നിർമിച്ചിരിക്കുന്നത്. വിദ്യുത് ജമ്വാൽ, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 

അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ഈ ശിവകാർത്തികേയൻ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ഛായാഗ്രഹണം സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, സ്റ്റണ്ട്സ്: മാസ്റ്റർ ദിലീപ് സുബ്ബരായൻ, കേരള പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

English Summary:

Watch Madharasi Title Glimpse

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com