ADVERTISEMENT

പതിവിലേറെ സുന്ദരിയായി അരങ്ങിലെത്തിയ ജ്യോതികയെ പ്രശംസിച്ച് പേക്ഷകർ. നിരന്തരം വ്യായാമത്തിൽ ഏർപെടുന്നതിന്റെ വിഡിയോ സൂര്യയുടെയും ജ്യോതികയുടെയും ട്രെയിനർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആ വ്യായമങ്ങൾക്കു ഫലം കിട്ടി എന്നാണ് ജ്യോതികയുടെ പുതിയ രൂപം സൂചിപ്പിക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത ബ്ലൂ ഡെനിം പാന്റ്സാണ് ജ്യോതിക ധരിച്ചിരുന്നത്. 

1999 ൽ പുറത്തിറങ്ങിയ, സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിച്ച ഹിറ്റു സിനിമ പൂവെല്ലാം കേട്ടുപ്പാരിലെ ജ്യോതികയെപ്പോലെ ശരീരം ചിട്ടപ്പെടുത്തിയിരിക്കുകയാണ് ജ്യോതിക എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 

സൂര്യ ജ്യോതിക ദമ്പതികളുടെ വിജയ രഹസ്യം മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ 'ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു.' എന്നായിരുന്നു സൂര്യയുടെ മറുപടി.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും രണ്ടു വർഷം മുമ്പ് മുംബൈയിലേക്ക് വീട് മാറിയിരുന്നു. 'ഷൈത്താൻ' എന്ന ചിത്രമാണ് അവസാനമായി ജ്യോതികയുടെതായി തിയറ്ററിൽ എത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

English Summary:

Jyothika : Transformation and Inspiring Fitness Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com