ADVERTISEMENT

ഉണ്ണി മുകുന്ദൻ ചിത്രമായ 'ഗെറ്റ് സെറ്റ് ബേബി'യുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി അടയാളപ്പെടുത്തിയിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം.

ആക്ഷനിൽ എക്കാലത്തും ഞെട്ടിക്കാറുള്ള ഉണ്ണിയുടെ ഏറ്റവും ഒടുവിൽ എത്തിയ 'മാർക്കോ' എന്ന സിനിമയിലും ആക്ഷനിൽ അദ്ദേഹം ഗംഭീരമാണെന്ന് തെളിയിച്ചിരുന്നു. എന്നാൽ ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടുന്ന രീതിയിൽ തനിക്ക് എത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'യിൽ അദ്ദേഹം. ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. അ‍ർജുൻ ബാലകൃഷ്ണൻ എന്ന ക്യാരക്ടർ. മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ ഒരുപിടി ഡോക്ടർ കഥാപാത്രങ്ങളുടെ ഗണത്തിലേക്കാണ് ഫാമിലികളുടെ പ്രിയപ്പെട്ട ഡോക്ടറായി ഉണ്ണി മുകുന്ദന്‍റെ ഈ കഥാപാത്രവും എത്തിയിരിക്കുന്നത്.

ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഏറെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. കുടുംബപ്രേക്ഷകരിൽ നിന്നുള്‍പ്പെടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗംഭീര വരവേൽപ്പാണ്. 'കിളിപോയി', 'കോഹിന്നൂർ' സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. 

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കളിചിരികളും കുസൃതിതരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. 

കളർഫുള്‍ വിഷ്വൽസാണ് അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകള്‍. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ,  പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ.

English Summary:

Get Set Baby: A Family Entertainer Winning Hearts Across South India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com