ഇത് കുടുംബങ്ങളുടെ സിനിമ; മികച്ച പ്രതികരണവുമായി ഗെറ്റ് സെറ്റ് ബേബി

Mail This Article
അച്ഛൻ അമ്മ കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഗെറ്റ് സെറ്റ് ബേബിയുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും ഭംഗിയായും അവതരിപ്പിക്കുന്നതാണ് ഗെറ്റ് സെറ്റ് ബേബിയുടെ ഉള്ളടക്കം.
'നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്.' എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് ഉണ്ണി മുകുന്ദൻ സംസാരിച്ചത്. ഉണ്ണിയുടെ നിർമാണ കമ്പനിയിൽനിന്നും വന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ ആകർഷിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകപ്രതികരണങ്ങളിൽ അമ്മമാരുടെ വിഷയത്തോടുള്ള സമരസപ്പെടലാണ് കാണാനാകുന്നത്. പല പ്രായത്തിലുള്ള ആളുകൾക്ക് ഓരോ രീതിയിൽ കണക്ടാവുകയാണ് സിനിമ എന്നാണ് വിവരം. നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ റിലീസ് ആയത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദന്റെ തിരിച്ചുവരവാണ് ഈ ചിത്രം. മാര്‍ക്കോയില്‍ കണ്ട ഉണ്ണി മുകുന്ദന്റെ നേരെ വിപരീതമാണ് ഗെറ്റ് സെറ്റ് ബേബിയിലെ ഉണ്ണി. വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക.