‘ചില്ലിട്ടുവയ്ക്കേണ്ടത്’; മോഹൻലാലിന്റെ കൈപിടിച്ച് ശ്രീനിവാസൻ; സംഗീത് പ്രതാപിന്റെ ‘മില്യൻ ഡോളർ പിക്’

Mail This Article
‘ഹൃദയപൂർവം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും നടൻ സംഗീത് പ്രതാപ് പങ്കുവച്ച ചിത്രം ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. മോഹന്‍ലാലിനും ശ്രീനിവാസനും സത്യന്‍ അന്തിക്കാടിനുമൊപ്പമുള്ള ചിത്രമാണ് സംഗീത് പങ്കുവച്ചത്. ‘‘എ മില്യൻ ഡോളര്‍ പിക്, ചില്ലിട്ടുവയ്ക്കേണ്ടത്' എന്നാണ് താരം ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
ഹൃദയപൂര്‍വ്വത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമാണിതെന്നാണ് സൂചന. അതേസമയം സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷൻ പൂണൈ ആണ്. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്. അനൂപ് സത്യൻ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്നു. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ‘നൈറ്റ്കോൾ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് സോനു.
ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സംഗീത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘പ്രേമലു’ എന്ന ചിത്രത്തിൽ അമൽ ഡേവിസായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച സംഗീതും സിനിമയിൽ മുഴുനീള വേഷത്തിലുണ്ട്. നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
യുവ സംഗീതജ്ഞൻ ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. ഗാന രചന: മനു മഞ്ജിത്ത്. അതിരൻ, സൂഫിയും സുജാതയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനു മൂത്തേടത്ത് ആണ് ക്യാമറ. എഡിറ്റിങ് കെ. രാജഗോപാൽ, കലാസംവിധാനം പ്രശാന്ത് മാധവ്, ശബ്ദലേഖനം അനിൽ രാധാകൃഷ്ണൻ. കലാസംവിധാനം പ്രശാന്ത് മാധവ്. മേക്കപ്പ് പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ സമീരാ സനീഷ്. സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്‌ഷൻ മാനേജർ ആദർശ്. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ. പ്രൊഡക്‌ഷൻ കൺട്രോളർ ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂണൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പിആർഓ വാഴൂർ ജോസ്. ഫോട്ടോ അമൽ.സി. സദർ.