ചുവന്ന വസ്ത്രത്തിൽ ഗ്ലാമറസ്സായി മാളവിക മോഹനൻ; ചിത്രങ്ങൾ

Mail This Article
×
മാളവിക മോഹനന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഭരത് റവൈൽ ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് ലേഖ. സ്റ്റൈലിങ് രാധിക. വെള്ളച്ചാട്ടിത്തിനു മുന്നിൽ അതിമനോഹരിയായി പ്രത്യക്ഷപ്പെടുന്ന മാളവികയെ ചിത്രങ്ങളില്‍ കാണാം.

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ ആണ് മാളവികയുടെ പുതിയ പ്രോജക്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ്.

2023ൽ റിലീസ് ചെയ്ത ക്രിസ്റ്റി എന്ന സിനിമയ്ക്കു ശേഷം മാളവിക അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

പ്രഭാസിന്റെ രാജാ സാബ്, കാർത്തിയുടെ സർദാർ 2 എന്നിവയാണ് മാളവികയുടെ മറ്റു പുതിയ പ്രോജക്ടുകൾ.
English Summary:
Malavika Mohanan's Latest Photoshoot Stills
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.